ന്യൂഡൽഹി: രാജ്യത്തിൻറെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 12 നു രാഷ്‌ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സി പി രാധാകൃഷ്ണന് രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുക്കും.
