വൈക്കം: നവംബർ 11 മുതൽ 14 വരെ വൈക്കം സെൻ്റ് ലിറ്റിൽതെരേസാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന വൈക്കം ഉപജില്ലാ കലോൽസവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം വൈക്കം എം എൽ എ സി കെ ആശ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പി എസ് പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഫാ.ബെർക്ക്മാൻസ് കൊടയ്ക്കൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു.പി ടി എ പ്രസിഡൻ്റ്എൻ സി തോമസ് ,സ്കൂൾ ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ ,പ്രിൻസിപ്പാൾ ഇൻ ചാർജ് ആശ സെബാസ്റ്റ്യൻ ,ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി പി പ്രദീപ് ,ഫാ ജ്യോതിസ് പോത്താറ എന്നിവർ പ്രസംഗിച്ചു.