കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കോടിയേറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ നാല് നടക്കലും രാപ്പകൽ തുറന്നിടും. 23 നാണ് വൈക്കത്തഷ്ടമി. 24 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.