മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ വേ​ഗത്തിൽ; ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്യണം: ട്രാൻസ്പോർട്ട് കമ്മീഷണർ

Kerala Technology

മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള സേവനങ്ങൾ സുതാര്യമായും വേ​ഗത്തിലും ലഭ്യമാക്കാനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റ ബേസിൽ ഉൾപ്പെടുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ. വാഹന ഉടമകൾക്ക് സ്വയം മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി പരിവാഹൻ വെബ്സൈറ്റിൽ സൗകര്യമേർപ്പെടുത്തി.

ഇതിന് സാധിക്കാത്ത സാഹചര്യത്തിൽ മാത്രം രജിസ്റ്ററിം​ഗ് അതോറിറ്റിയുമായി ബന്ധപ്പെട്ട് മൊബൈൽ അപ്ഡേഷൻ പൂർത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകൾ 29-ാം തീയതിക്കുള്ളിൽ മൊബൈൽ അപ്ഡേഷൻ പൂർത്തീകരിക്കണമെന്ന് കമ്മീഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *