പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു

Breaking

മലപ്പുറം പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു. മുസ്ലിം ലീഗ് ഓഫിസിനു നേരെ സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹർത്താൽ. വിദ്യാർഥികൾ ഉൾപ്പെടെ ജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് നടപടി. ലീഗ് ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സിപിഐഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. രാത്രിയിൽ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. സിപിഐഎം ഓഫീസ് തകർത്തെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *