പേട്ടയിൽ നിന്ന് തട്ടിക്കൊണ്ട് പോയ രണ്ടു വയസുള്ള കുട്ടിയെ കൊച്ചുവേളിയിൽ നിന്ന് കണ്ടെത്തി; ആരോഗ്യനില തൃപ്തികരം

Breaking Kerala

തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കിട്ടിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ്. ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി. കുഞ്ഞിന്റെ ആരോ​ഗ്യ നിലയിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്ന് അറിയിച്ചു.

സിറ്റി പോലീസ് മൂന്ന് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. കുട്ടി എങ്ങനെ ഓടയിൽ എത്തിയെന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *