ഓണാഘോഷത്തിനിടെ കത്തിക്കുത്ത്; തൃശൂരിൽ രണ്ട് കൊലപാതകം

Breaking Kerala

തൃശൂര്‍: ജില്ലയില്‍ രണ്ടിടങ്ങളിലായുണ്ടായ കത്തിക്കുത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കണിമംഗലത്ത് നെടുപുഴ സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട വിഷ്ണു നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാപ്പ നിയമപ്രകാരം ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. കണിമംഗലം പാടശേഖരത്തിനടുത്ത് വിഷ്ണുവിനെ നെഞ്ചില്‍ കുത്തേറ്റ് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വിഷ്ണുവിന്റെ കാറും സമീപത്തുണ്ടായിരുന്നു. എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൂര്‍ക്കനിക്കരയില്‍ കൊഴുക്കുള്ള സ്വദേശി അഖില്‍ (28) ആണ് കൊല്ലപ്പെട്ടത്. ഓണാഘോഷത്തിനിടെയാണ് ആക്രമണം നടന്നത്. അഖിലിന്റെ സുഹൃത്ത് ജിതിനും കുത്തേറ്റു.

Leave a Reply

Your email address will not be published. Required fields are marked *