മനില: ഫിലിപ്പീൻസിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം വലിയ പരിഭ്രാന്തി പരത്തി. അതിശക്തമായ ഭൂകമ്പത്തെത്തുടർന്ന് തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സുരക്ഷാഭീഷണിയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. വൻനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ചില കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായി പ്രാദേശികഭരണകൂടം അറിയിച്ചു. അടിയന്തരസാഹചര്യം നേരിടാനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മിൻഡാനാവോയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തിനു സമീപം പത്തു കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി പറഞ്ഞു.