മെട്രോ ന​ഗരമാകാൻ തലസ്ഥാനം; സമ​ഗ്ര പദ്ധതിരേഖ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്

Kerala Technology

തിരുവനന്തപുരം: മെട്രോ ന​ഗരമാകാനൊരുങ്ങി തലസ്ഥാനം. മെട്രോ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കൽ അന്തിമഘട്ടത്തിൽ. ഡിപിആറിന്റെ 95 ശതമാനവും പൂർത്തിയാക്കിയെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അറിയിച്ചു. തുടർ നടപടികൾക്കായി ഡിഎംആർസി, കെഎംആർഎൽ അധികൃതരുടെ യോ​ഗം നാളെ ചേരും.

തലസ്ഥാനത്തെ കര-വ്യോമ-ജല-​ഗതാ​ഗത മാർ​ഗങ്ങളെ മെട്രോയുമായി ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള സാധ്യതകൾ ഡിപിആറിൽ ഉൾപ്പെടുത്തും. വരുന്ന മൂന്ന് പതിറ്റാണ്ടിനിടെ ന​ഗരത്തിൽ വരാനിരിക്കുന്ന സാമൂഹിക, സാമ്പത്തിക മാറ്റങ്ങളെ കുറിച്ചും ഡിപിആറിൽ ഉൾപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *