കേന്ദ്ര മന്ത്രി സഭയിലെത്തിയ സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് ചുമതലയേൽക്കും

Kerala National

ന്യൂഡൽഹി: കേരളത്തിന് അഭിമാനമായി കേന്ദ്ര മന്ത്രി സഭയിലെത്തിയ മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് ചുമതലയേൽക്കും. 11 മണിക്കാവും ചുമതലയേൽക്കുന്നത്. ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറൽ ​ഗ്യാസ് വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപി ഏറ്റെടുക്കുന്നത്. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃ​ഗസംരക്ഷണം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യൻ ഏറ്റെടുക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്നലെ ചുമതല ഏറ്റിരുന്നു. മൂന്നാം മന്ത്രിസഭയിലെ മറ്റുള്ള മന്ത്രിമാരെല്ലാം ഇന്ന് ചുമതലയേൽക്കും.

Leave a Reply

Your email address will not be published. Required fields are marked *