തൃപ്പൂണിത്തുറ സ്‌ഫോടനം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബങ്ങൾ ഹൈക്കോടതിയിലേയ്ക്ക്

Kerala Local News

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവിൽ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിക്കുന്നു. സ്‌ഫോടനത്തിൽ 150 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കുന്നത്. സ്‌ഫോടനത്തിൽ എട്ട് വീടുകളാണ് പൂർണമായും തകർന്നത്. നാൽപ്പത് വീടുകൾക്ക് ബലക്ഷയം സംഭവിച്ചു. വീട് തകർന്നവർക്കും മറ്റും ക്ഷേത്രക്കമ്മിറ്റി നഷ്ടപരിഹാരം നൽകണമെന്ന് കൗൺസിലർമാർ പറഞ്ഞു.

തിങ്കളാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സ്ഫോടനമുണ്ടായത്. ഭൂമി കുലുക്കത്തിന് സമാനമായി പ്രദേശമാകെ കുലുങ്ങി. മൂന്നര കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *