പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതി. ബിഹാറിൽ മൂന്നുപേർ അറസ്റ്റിലെന്ന് പൊലീസ്. പ്രതികൾ അമേരിക്കൻ ചാരസംഘടനയായ CIAയെ സമീപിച്ചെന്നും റിപ്പോർട്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടി. ബക്സർ ജില്ലയിലെ ദുമ്രോൺ സബ് ഡിവിഷനിലെ സിമ്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്. അറസ്റ്റിലായവരിൽ പ്രധാനി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണ്. ഇയാളെ സഹായിച്ച മറ്റ് രണ്ടുപേരും അറസ്റ്റിലായി. CIA യോട് വലിയ തുക പാരിതോഷികവും ഇവർ ആവശ്യപ്പെട്ടു. 22 ദിവസം കൊണ്ട് മോദിയെ വധിക്കാം എന്നാണ് ഈമെയിലിൽ അറിയിച്ചത്. 2022 ൽ, കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും പ്രതി ആസൂത്രണം ചെയ്തിരുന്നു.യുവാക്കളുടെ അറസ്റ്റ് സ്ഥിരീകരിച്ച ബക്സർ എസ്പി ശുഭം ആര്യ, സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്തുവരികയാണെന്ന് പറഞ്ഞു. റെയ്ഡിൽ കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
