‘ജനങ്ങളാണ് എന്റെ ഈശ്വരൻ; മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവർ അവഗണിച്ചു’; പ്രധാനമന്ത്രി

Breaking Kerala National

ജനങ്ങളാണ് എന്റെ ഈശ്വരനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താന്‍ ജനങ്ങളില്‍ നിന്ന് അനുഗ്രഹം തേടാനാണ് എത്തിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു. കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. കേരളത്തിന്റെ പേര് മാറ്റി ദീർഘകാലമായുള്ള ആവശ്യം കേരള കേരളം ആയി ഈ ആവശ്യം അംഗീകരിച്ചു. മലയാളിയുടെ സംസ്കാരത്തിന് അനുയോജ്യമായ പേര് ലഭിച്ചു. എൻഡിഎ സർക്കാരാണ് ഈ ആവശ്യം അം​ഗീകരിച്ചത്. മലയാളികളുടെ ആ​ഗ്രഹം നിറവേറ്റി. കേരളത്തിലെ എല്ലാവർക്കും ആശംസ നേരുന്നതായും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *