ആനന്ദത്തിൽ ആറാടിച്ച്  തിരുനക്കര പൂരം

Breaking

കോട്ടയം: മനസിലും മാനത്തും കാഴ്ചകൾ നിറച്ച് ഗംഭീരമായി തിരുനക്കര പൂരം. പതിനായിരങ്ങളാണ് തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പകൽപൂരത്തിൽ
പങ്കെടുക്കാനെത്തിയത്. ഇന്നലെ വൈകിട്ട് 4.30 ഓടെ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടവാതിൽ കടന്ന് തിരുനക്കരെ തേവരെ വണങ്ങി തലയെടുപ്പുള്ള ഗജവീരന്മാർ വരിവരിയായി എത്തിയതോടെ ആവേശവും അലകടലായി, പുരുഷാരം ആർപ്പു വിളിച്ചു. വൈക്കം ശൈലേഷിന്റെ വിവരണവും ആവേശം ഇരട്ടിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *