കഴിഞ്ഞ രണ്ടുവർഷക്കാലം നീണ്ടു നിന്ന ഗസ്സ യുദ്ധം അവസാനിച്ചു. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎസ് എന്നി രാജ്യങ്ങളുടെ തലവൻമാർ സമാധാന കരാറിൽ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് നിർണായക തീരുമാനം. 2 വർഷങ്ങൾ നീണ്ട യുദ്ധത്തിനു ശേഷം മധ്യേഷയിൽ സമാധാനത്തിന്റെ പുലരി വിരിയുകയാണ്. ഒക്ടോബര്‍ ഏഴിനാണ്, ഇസ്രയേിലിനെ ഞെട്ടിച്ച ആക്രമണം നടന്നത്. ഇതിന് പിന്നാലെ 251 പേരെ ബന്ദികളാക്കിയത്. നേരത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി പ്രായമായവരേയും സ്ത്രീകളെയും കുഞ്ഞുങ്ങളേയും ഹമാസ് മോചിപ്പിച്ചിരുന്നു. ശേഷിച്ചവര്‍ 48 പേര്‍. ഇതില്‍ ജീവിച്ചിരിക്കുന്ന ഇരുപത് പേരെയാണ് ഇന്ന് മോചിപ്പിച്ചത്.
