വൈക്കം – വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കണം; രൂപേഷ് ആർ മേനോൻ

Breaking Kerala

വൈക്കം: നിത്യവും അപകടങ്ങൾ പതിയിരിക്കുന്ന വൈക്കം വെച്ചൂർ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി കോട്ടയം സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു. തോട്ടുവക്കം പാലം മുതൽ ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ള റോഡ് മാസങ്ങളായി വലിയ ഗർത്തങ്ങൾ രൂപം കൊണ്ട് അപകടാവസ്ഥയിലാണ്. റോഡിലെ വലിയ കുഴികളിൽ അകപ്പെട്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ഇവിടെ പതിവാണ്. വലിയ കുഴികളിൽ പെയ്ത്തു വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ട് കുഴികളുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്.
വൈക്കം വെച്ചൂർ റോഡിൽ നിരവധി ഗർത്തങ്ങൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. അന്താരാഷ്ട്ര പ്രാധാന്യമുള്ള കുമാരകത്തേക്ക് യാത്ര ചെയ്യാൻ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന റോഡാണിത്. അതിനാൽ വൈക്കം-വെച്ചൂർ റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ബിജെപി പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്ന് രൂപേഷ് ആർ മേനോൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *