ഒറ്റ ചാർജിൽ 421 കിലോമീറ്റർ റേഞ്ച്; വില 10.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെ; ഇലക്ട്രിക് വാഹനവിപണിയിൽ ടാറ്റയുടെ ‘പഞ്ച്’

Technology

ടാറ്റ മോട്ടോഴ്‌സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യുവി ശ്രേണിയിലെ പഞ്ച് അവതരിപ്പിച്ചു. രണ്ടു വിഭാ​ഗങ്ങളിലായി അ‍ഞ്ചു വേരിയന്റിലായാണ് പഞ്ച് എത്തുന്നത്. 10.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡൽ ഒറ്റത്തവണ ചാർജിൽ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് 315 കിലോമീറ്റർ റേഞ്ചും ഉറപ്പാക്കുന്നു.

നെക്സോൺ ഇ.വിയിലെ നിരവധി ഫീച്ചറുകൾ പഞ്ച് ഇലക്ട്രികിലും കാണാം.10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയോടൊപ്പം വയർലസ് ചാർജിങ് പാഡ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്‌പോട് മോണിറ്റർ, ആറു എയർബാഗുകൾ എന്നിവയും പഞ്ചിൽ സജ്ജീകരിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *