മുംബൈ: അര്‍ബുദബാധിതര്‍ക്ക് കീമോതെറപ്പി കഴിഞ്ഞതിനുശേഷം ഛര്‍ദി ശമിപ്പിക്കാന്‍ മരുന്നുകൂട്ടില്‍ മാറ്റംവരുത്തി മുംബൈ ടാറ്റ മെമ്മോറിയല്‍ ആശുപത്രി. ഇതുവഴി പാര്‍ശ്വഫലവും ചികിത്സാച്ചെലവും കുറയ്ക്കാന്‍ സാധിക്കും. 021 മുതല്‍ 2023 വരെ 13 മുതല്‍ 75 വയസ്സുവരെയുള്ള 267 രോഗികളില്‍ നടത്തിയ പഠനത്തിലാണ് മരുന്നുകൂട്ടിന്റെ കണ്ടെത്തല്‍.
