ടാറ്റ മോട്ടോഴ്സ് ഇനി മുതൽ രണ്ട് കമ്പനികൾ. കാറുകളുടെ നിർമാണത്തിന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ്, വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങളുടെ നിർമാണത്തിന് ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് എന്നിങ്ങനെയാണ് രണ്ട് കമ്പനികളായത്. കാറുകൾ, ജാഗ്വാർ ലാൻഡ് റോവർ എന്നിവയുടെ നിർമാണവും വിപണനവുമാണ് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ് നിർവഹിക്കുക. ട്രക്കുകൾ, ടിപ്പറുകൾ, ബസുകൾ എന്നിവയുടെ നിർമാണവും വിപണനവുമാണ് ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് നടത്തുക. ടിഎംഎൽ ഒരു ലിസ്റ്റഡ് സ്ഥാപനമായി തുടരും.
