കേരളത്തിൽ നിന്നുള്ള ബസുകൾ തടഞ്ഞ് തമിഴ്‌നാട് എം. വി. ഡി; യാത്രക്കാരെ അസമയത്ത് റോഡിൽ ഇറക്കി വിട്ടു

Kerala

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും ബെംഗളുരുവിലേക്ക് പോയ ബസുകൾ തമിഴ്‌നാട് എം. വി. ഡി തടഞ്ഞു. അർദ്ധ രാത്രി ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടു. വൺ ഇന്ത്യ ടാക്സിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് എം വി ഡി യുടെ നടപടി. നാഗർകോവിൽ ഭാഗത്തു വെച്ചായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസുകൾ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. തമിഴ്‌നാട് രെജിസ്ട്രേഷൻ അല്ലാത്ത വാഹനങ്ങൾക്ക് വലിയ തുക നികുതിയായി നിലപാടിനെ തുടർന്നാണ് ബസ് സർവിസുകൾ നിർത്തിയതെന്നാണ് ബസ് ഉടമകൾ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *