താമരശ്ശേരി ചുരത്തിൽ ചെറിയ വാഹനങ്ങൾ ഒറ്റവരിയായി കടത്തി വിടും
കോഴിക്കോട്: മണ്ണിടിച്ചിൽ ഉണ്ടായ താമരശ്ശേരി ചുരത്തിൽ കളക്ടർ പരിശോധന നടത്തി. നിലവിൽ ചുരം റോഡ് വഴി ചെറിയ വാഹനങ്ങൾ ഒറ്റ വരിയായി കടത്തി വിടാനാണ് തീരുമാനം. ഭാരം കൂടിയ വാഹനങ്ങളും ബസുകളും ഇപ്പോൾ കടത്തി വിടണ്ട എന്നാണ് അറിയിച്ചിരിക്കുന്നത്. സോയില്‍ സര്‍വേയും ജിയോളജി വിഭാഗത്തിന്റെ പരിശോധനയും നടത്തിയ ശേഷം ഉച്ച കഴിഞ്ഞ് മറ്റ് വാഹനങ്ങള്‍ കടത്തിവിടുന്ന കാര്യം പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
Continue Reading