മാസപ്പടികേസിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടി കേസിൽ മാത്യു കുഴൽനാടന്റെ ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കിയുള്ള നടപടികൾ. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. പക്ഷെ ഹർജിയിൽ അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് കോടതി തീരുമാനമെടുത്തു. ഇതിൽ റിവിഷൻ ഹർജിയുമായി മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

Continue Reading

വീണ വിജയൻറെ ഹർജി തള്ളി ഹൈക്കോടതി

ബംഗളുരു: മാസപ്പടി വിവാദത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള വീണ വിജയൻറെ ഹർജി കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം. നാഗപ്രന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്.

Continue Reading

എക്‌സാലോജിക് ഹർജിയിൽ ഇന്ന് വിധി

ബെംഗളൂരു: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എക്‌സാലോജിക്കിന്റെ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇന്ന് ഉച്ചയ്‌ക്ക് 2.30ന് വിധി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനാണ് കേസിലെ പ്രധാന വ്യക്തി.

Continue Reading

വീണ വിജയനെതിരായ മാസപ്പടി കേസ്; പരിശോധന തുടരാൻ അന്വേഷണ സംഘം, നോട്ടീസ് അയക്കാൻ സാധ്യത

ദുരൂഹ പണമിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ എസ്‌എഫ്‌ഐ‌ഒ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകാനാണ് തീരുമാനം. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിൻ്റെ ബെംഗളൂരു മേൽവിലാസത്തിലാവും നോട്ടീസ് നൽകുക.

Continue Reading

മാസപ്പടി ആരോപണം: അന്വേഷണം തുടങ്ങി, SFIO സംഘം സി.എം.ആർ.എൽ ഓഫീസില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ ‘മാസപ്പടി’ ആരോപണത്തില്‍ കേന്ദ്രം അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) ഉദ്യോഗസ്ഥരാണ് മാസപ്പടി പരാതിയില്‍ അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച രാവിലെ ആലുവയിലെ സി.എം.ആര്‍.എല്‍. ഓഫീസിലെത്തിയ അന്വേഷണസംഘം പരിശോധന തുടരുകയാണ്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മില്‍ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്.

Continue Reading