ഡബിൾ ഡക്കർ ട്രെയിൻ കേരളത്തിലേക്കും; പരീക്ഷണ ഓട്ടം ഇന്ന്

ഡബിൾ ഡക്കർ ട്രെയിൻ കേരളത്തിലേക്കും എത്തുന്നു. പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂർ റെയിൽവേ ലൈനിൽ ആണ് ഇന്ന് പരീക്ഷണം നടത്തുന്നത്. ഉദയ് ഡബിൾ ഡക്കർ ട്രെയിൻ ആണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുന്നത്. രാവിലെ 8 നു കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും. 11.5 നു പാലക്കാട് എത്തും. തിരിച്ചു ഉച്ച കഴിഞ്ഞു 2.30 ഓടെ കോയമ്പത്തൂരിൽ എത്തുന്നതോടെ പരീക്ഷണം പൂർത്തിയാകും.

Continue Reading

കേരള-അയോധ്യ ട്രെയിൻ സർവീസ് ഇന്ന് ഉണ്ടാകില്ല; ഒരാഴ്ചത്തേക്ക് നീട്ടി

കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ സർവീസ് ഒരാഴ്ച്ചത്തെക്ക് നീട്ടി. ഇന്ന് 7.10ന് സർവീസുകൾ ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അയോധ്യയിൽ ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനാലാണ് സർവീസ് നീട്ടി വെച്ചത്. ട്രെയിനിലേക്കുള്ള ബുക്കിംഗും ആരംഭിച്ചിരുന്നില്ല. പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും […]

Continue Reading

മൂടൽ മഞ്ഞ് ; ഡൽഹിയിൽ നിന്നുള്ള ട്രെയിൻ- വിമാന സർവിസുകൾ വൈകിയേക്കും

അതിശൈത്യം ഉത്തരേന്ത്യയിൽ ഇന്നും വിമാന- ട്രെയിൻ സർവീസുകളെ ബാധിച്ചു. ഏഴു ഡിഗ്രി സെൽസിയസ് ആണ് ഡൽഹിയിൽ പുലർച്ചെ അനുഭവപ്പെട്ട ശരാശരി താപനില. മൂടൽമഞ്ഞിന് ഒമ്പതുമണിക്ക് ശേഷം കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും താപനില താഴ്ന്നു തന്നെ നിൽക്കുകയാണ്.

Continue Reading

സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി; നാലു മരണം

പാട്‌ന: ബീഹാറിലെ ബക്‌സറിന് സമീപം നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി. അപകടത്തിൽ നാല് പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഡൽഹി ആനന്ദ് വിഹാറിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രി 9.35ഓടെയാണ് സംഭവം. ട്രെയിനിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്.

Continue Reading