തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി
തൃശ്ശൂർ: തൃശ്ശൂർ മാടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപിച്ചു. പന്നി ഫാമിൽ കള്ളിങ് നടത്താൻ കളക്ടർ ഉത്തരവിട്ടു. 310 പന്നികളെ കള്ളിങിന് വിധേയമാക്കും. അതിനു ശേഷം അണു നശീകരണം നടത്തും. ഫാമിന് 10 കിലോമീറ്റർ ചുറ്റളവ് പ്രദേശം രോഗ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വളർത്തു പന്നികളെയും കാട്ടുപന്നികളെയും ബാധിക്കുന്ന പകർച്ച വ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനി. ഇത് മനുഷ്യരിലേക്ക് പകരില്ല.
Continue Reading