കോളറ ബാധ; തിരുവനന്തപുരത്ത് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: നെയ്യാറ്റിൻകര തവരവിളയിലുള്ള കാരുണ്യ ഓർഫനേജിലെ ഒരു അന്തേവാസി കോളറ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം മരണപ്പെട്ടു. 26 കാരനായ അനുവാണ് മരിച്ചത്. അവിടെ തന്നെയുള്ള 10 വയസ്സുള്ള മറ്റൊരു കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഓർഫനേജിലെ 10 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. തിരുവനന്തപുരത്തു ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. കടുത്ത വയറിളക്കം അനുഭവപ്പെട്ടാൽ വൈദ്യപരിശോധന തേടണം. ശ്രെദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടന്ന് പടരും. രോഗം മാറിയാലും ഏതാനും ദിവസം കൂടി രോഗം പടരാനുള്ള സാധ്യത ഉണ്ട്.

Continue Reading

കൊച്ചുവേളി പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പവർപാക്ക് പോളിമേഴ്‌സ് എന്ന പ്ലാസ്റ്റിക് റീസൈക്കിൾ കമ്പനി യിലാണ് തീപിടുത്തം ഉണ്ടായത്. പ്രദേശത്താകെ കറുത്ത പുക ഉയർന്നു. പുക ഉയരുന്നത് ശ്രെദ്ധയിൽ പെട്ടപ്പോഴാണ് നാട്ടുകാർ ഫയർഫോഴ്‌സ് നെ വിവരമറിയിക്കുന്നത്. മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാൻ സാധിച്ചത്.

Continue Reading