ദളപതി വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

നടൻ വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന. ഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധക സംഘടന മത്സരിക്കുകയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കം സജീവമാക്കി വിജയ് രംഗത്തിറങ്ങിയത്.

Continue Reading

പൊങ്കൽ ജെല്ലിക്കെട്ടിൽ രണ്ട് മരണം, നൂറോളം പേർക്ക് പരുക്ക്

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന്റെ ഭാഗമായി ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് ദാരുണമായ സംഭവം നടന്നത്. വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന അപകടകരമായ വിനോദമാണ് ജെല്ലിക്കെട്ട്.

Continue Reading

തമിഴ്‌നാട്ടിൽ കനത്ത മഴ ; ഒരു മരണം

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. ചെന്നൈയടക്കം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. 22 ജില്ലകളിൽ യെലോ അലര്‍ടുമുണ്ട്. തിരുവാരൂരില്‍ വീടിന്റെ ചുവരിടിഞ്ഞ് പെണ്‍കുട്ടി മരിച്ചു. കടലൂർ, തിരുവണ്ണാമലൈ,വെല്ലൂരടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി നൽകി. പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Continue Reading

യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ചതിനെ തുടർന്ന് 2 പോലീസ്‌കാർക്ക് സസ്‌പെന്ഷന്

ചെന്നൈ ∙ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ നടത്തുന്ന പദയാത്രയ്ക്കിടെ പൊലീസ് യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ച 2 ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കഴിഞ്ഞ 27നു നാഗപട്ടണത്തു പദയാത്രയ്ക്കിടെ സുരക്ഷ ജോലിയിലുണ്ടായിരുന്ന സ്‌പെഷൽ പൊലീസ് അസി ഇൻസ്‌പെക്ടർമാരായ രാജേന്ദ്രനും കാർത്തികേയനുമാണ് അണ്ണാമലൈയിൽ നിന്ന് ഔദ്യോഗിക വേഷത്തിൽ അംഗത്വം സ്വീകരിചത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തഞ്ചാവൂർ ഡിഐജി ഇരുവരെയും സസ്പെൻഡ് ചെയ്തത്. തുടർന്ന് ഇരുവരെയും നാഗപട്ടണം സായുധ സേനാ വിഭാഗത്തിലേക്കു സ്ഥലം മാറ്റി.

Continue Reading