2.78 കോടിയുടെ റേഷൻ ഭക്ഷ്യ സാധനങ്ങൾ കാണ്മാനില്ല; സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്

മലപ്പുറം: സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച ഭക്ഷ്യസാധനങ്ങൾ കാണാതായതായി ഇന്റേണൽ ഓഡിറ്റ് വിഭാഗം കണ്ടെത്തി. രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ സാധനങ്ങളാണ് കാണാതായത്. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ എൻ എഫ് എസ് എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്. ഡിപ്പോ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സപ്ലൈകോയിലെ 8 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

Continue Reading

സപ്ലൈകോയിലെ സബ്‌സിഡി വെട്ടിക്കുറച്ചും സാധനങ്ങളുടെ വില വർധിപ്പിച്ചും കേരള സർക്കാർ

തിരുവനന്തപുരം: സപ്ലൈകോ വഴി സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു. 55 ശതമാനം സബ്‌സിഡിയാണ് 13 സാധനങ്ങൾക്ക് നൽകിയിരുന്നത്. ഇത് 35 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയാണ് വിലവർദ്ധിപ്പിക്കാൻ കാരണം. നിത്യോപയോഗ സാധനങ്ങളായ ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്കാണ് വില വർദ്ധിക്കുക. സപ്ലൈകോയ്‌ക്കു സർക്കാർ നൽകാനുള്ള കുടിശിക 2466.10 കോടി രൂപയാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി […]

Continue Reading

വിൽപനക്കുറവുള്ള സപ്ലൈകോ ഔട്ട്ലൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു

ബജറ്റ് പ്രതീക്ഷ അസ്ഥാനത്തായതോടെ കടുത്ത നടപടികളിലേക്ക് കടക്കാൻ സപ്ലൈകോ. വിൽപന കുറവുള്ള ഔട്ട്ലൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇത്തരം ഔട്ട്ലെറ്റുകൾ കണ്ടെത്താൻ സപ്ലൈകോ കണക്കെടുപ്പ് തുടങ്ങി. സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനിൽ രംഗത്തെത്തിയിരുന്നു. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്.

Continue Reading