വയനാട്ടിൽ ഇന്ന് എൽ ഡി എഫ് , യു ഡി എഫ് ഹർത്താൽ

വയനാട്: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് യു ഡി എഫ് , എൽ ഡി എഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരുമുന്നണികളും അറിയിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായാണ് യു ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലതെന്നുൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരായാണ് എൽ ഡി എഫ് ഹർത്താൽ.

Continue Reading

വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്

വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം. വ്യാപാരികൾ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരസംരക്ഷണ യാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് മാർച്ച്‌. പ്രതിഷേധ മാർച്ച് നടക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം, സമരത്തിൽ നിന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം വിട്ട് നിൽക്കും.

Continue Reading

ഇടുക്കിയിൽ ചൊവ്വാഴ്ച എൽ ഡി എഫ് ഹർത്താൽ

ഇടുക്കി : ഇടുക്കിയിൽ ചൊവ്വാഴ്ച എൽ ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്ച ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചതിനെതിരെയാണ് പ്രതിഷേധം.

Continue Reading