പദ്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇമെയിൽ വഴിയാണ് പദ്മനാഭ ക്ഷേത്രത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം വന്നത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകിട്ടോടെ സ്ഫോടനം ഉണ്ടാകുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. സന്ദേശം കിട്ടിയതിനെ തുടർന്ന് റാൻഡ് ക്ഷേത്രത്തിലും പോലീസും ബോംബ് സ്‌ക്വാഡും ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല എന്നാണ് അറിയിച്ചത്. വ്യാജ സന്ദേശമാണെന്നാണ് പോലീസിന്റെ നിഗമനം.
Continue Reading