വലിയ ഡിസ്‌പ്ലേയും, മെച്ചപ്പെട്ട ക്യാമറകളും-ഐഫോണ്‍ 16 ല്‍ അടിമുടി മാറ്റം ഉണ്ടാകുമോ?

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുടെ വര്‍ഷമായിരിക്കും 2024. വിവിധ ആന്‍ഡ്രോയിഡ് ബ്രാന്‍ഡുകള്‍ അവരുടെ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആന്‍ഡ്രോയിഡിലെ പ്രധാനിയായ സാംസങിന്റെ എസ് 24 സീരീസ് എത്തിക്കഴിഞ്ഞു. ഇനിയുള്ളത് ആപ്പിളിന്റെ ഊഴമാണ്. ഐഫോണ്‍ 15 സീരീസിന്റെ പിന്‍ഗാമിയായെത്തുന്ന ഐഫോണ്‍ 16 സീരീസില്‍ എന്തായിരിക്കാം ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്. ഐഫോണ്‍ 16 സീരീസില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. വലിയ സ്‌ക്രീന്‍, മെച്ചപ്പെട്ട ക്യാമറ, വേഗമേറിയ പ്രൊസസറുകള്‍, പുതിയ ബട്ടനുകള്‍, എഐ ഫീച്ചറുകള്‍ തുടങ്ങിയവ പുതിയ ഫോണുകളില്‍ അവതരിപ്പിച്ചേക്കാം.

Continue Reading