മണ്ഡലകാല തീർത്ഥാടനം ; ശബരിമല നട ഇന്ന് തുറക്കും
പന്തളം: മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 4 മണിക്കാണ് നട തുറക്കുന്നത്. പുതിയ മേൽശാന്തിമാരും ഇന്ന് ചുമതലയേൽക്കും. 30,000 ഭക്തരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും സുഗമമായുള്ള ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും തിരക്കില്ലാതെ ദർശനം നടത്തുന്നതിനായി പ്രത്യേകം ക്യൂ ഉണ്ടായിരിക്കും.
Continue Reading