രാഷ്‌ട്രപതി ദ്രൗപതി മുർമു 22 നു ശബരിമലയിൽ

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമു ഈ മാസം 22 നു ശബരിമലയിൽ ദർശനത്തിനു എത്തുമെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചു. 24 വരെ രാഷ്‌ട്രപതി കേരളത്തിൽ തുടരും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്‌ട്രപതി എത്തുന്നത്. തുലാമാസ പൂജകൾക്കായി ഒക്ടോബർ 16 നാണു ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ ശബരിമലയിൽ ആരംഭിച്ചു കഴിഞ്ഞു.

Continue Reading

പമ്പയിൽ ഇന്ന് അയ്യപ്പ സംഗമം; 3500 പ്രതിനിധികൾ പങ്കെടുക്കും

പത്തനംതിട്ട: ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് ഇന്ന് അയ്യപ്പ സംഗമം നടക്കും. ത്രിവേണിയിൽ ഒരുക്കിയ പന്തലിൽ രാവിലെ 10.30 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 3500 പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. പാസ് മുഖേനെയാണ് രജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം. അതേസമയം പരിപാടിയുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയ അധിക സുരക്ഷ ഇന്നലെ 12 മണിയോടെ നിലവില്‍ വന്നു. 8 സുണുകളായി തിരിച്ചാണ് സുരക്ഷ. ആയിരത്തോളം പോലീസുകാരെയാണ് സുരക്ഷ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

Continue Reading

കർശന നിർദ്ദേശങ്ങളോടെ ആഗോള അയ്യപ്പ സംഗമം നടത്താം, പവിത്രതയെ ബാധിക്കരുത്: ഹൈക്കോടതി

കൊച്ചി: കർശന നിർദ്ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയും ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി അറിയിച്ചു. ശബരിമലയുടെ പവിത്രതയെ ബാധിച്ചുകൊണ്ടാകരുത് പരിപാടി സംഘടിപ്പിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോർഡ് സൂക്ഷിക്കണം. വരവ് ചെലവുകളെ കുറിച്ച് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

Continue Reading

ഇടവ മാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ഇടവമാസ പൂജകൾക്കും പ്രതിഷ്ടാദിന ചടങ്ങുകൾക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. 19 നു ആണ് പ്രതിഷ്ഠാ ദിന ചടങ്ങുകൾ നടക്കുന്നത്. അതോനോടനുബന്ധിച്ചുള്ള പൂജകളും കർമ്മങ്ങളും കഴിഞ്ഞതിനു ശേഷം രാത്രി ഹരിവരാസനം പാടി നടയടക്കും.

Continue Reading

ശബരിമലയിൽ ഇന്ന് മുതൽ സ്പോട് ബുക്കിംഗ് ഇല്ല …

മകരവിളക്കിനോട് അനുബന്ധിച്ച് തീർഥാടകരുടെ അനിയന്ത്രിത തിരക്ക് കാരണം ശബരിമലയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ് ഇല്ല. തുടർച്ചയായി ഒരുലക്ഷം പേരാണ് ശബരിമല ചവിട്ടുന്നത്. 4400 പേരാണ് മണിക്കൂറിൽ മല ചിവിട്ടുന്നത്. 14 ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50000 ആയും മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തി.

Continue Reading