പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; അര ലക്ഷം പേർ അണി നിരക്കുന്ന റോഡ് ഷോ ഇന്ന്

കൊച്ചി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. വൈകുന്നേരം ആറരയോടെ ഹെലികോപ്റ്റർ മാർ​ഗം കൊച്ചിയിലെ ദക്ഷിണ നാവികസ്ഥാനത്ത് എത്തും. രാത്രി ഏഴോടെയാകും റോഡ് ഷോ. ഏകദേശം അരലക്ഷത്തോളം പേരാകും റോഡ്ഷോയിൽ അണിനിരക്കുക. കെപിസിസി ജം​ഗ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംഗ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തുന്ന തരത്തിൽ ഒരു കിലോമീറ്റ‌ർ റോഡ് ഷോയാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ​ഗസ്റ്റ് ഹൗസിലാണ് താമസം സജ്ജീകരിച്ചിരിക്കുന്നത്. നാളെ രാവിലെ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് […]

Continue Reading
pm roadshow thrissur

തൃശ്ശൂരിനെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രിയുടെ റോഡ് ഷോ

തൃശ്ശൂര്‍ : തൃശൂരിനെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ.ഉച്ചയ്‌ക്ക് 2.40 ഓടെ അഗത്തിയില്‍ നിന്നും കൊച്ചിയിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹൈലിക്കോപ്ടറില്‍ കുട്ടനെല്ലൂരിലേക്ക് പുറപ്പെട്ടു. അവിടെ നിന്നാണ് റോഡ്‌ഷോയ്‌ക്കായി പുറപ്പെട്ടത് . വാഹനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, സുരേഷ്‌ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യം എന്നിവരും ഉണ്ടായിരുന്നു.

Continue Reading