പാസഞ്ചർ ട്രെയിനുകളുടെ നിരക്ക് കുത്തനെ കുറച്ച് റെയിൽവേ

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. പാസഞ്ചർ ട്രെയിനുകളുടെ മിനിമം ചാർജ് 30 ൽ നിന്നും 10 രൂപ ആക്കാൻ തീരുമാനം. യു ടി എസ് വഴി നിരക്ക് ഈടാക്കി തുടങ്ങി. കോവിഡ് കാലത്തിനു ശേഷമാണു പാസഞ്ചർ, മെമു ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളായി മാറ്റിയതും നിരക്ക് 10 രൂപയിൽ നിന്ന് 30 രൂപയിലേക്ക് ഉയർത്തിയതും. ഇപ്പോൾ വീണ്ടും പഴയ നിരക്കിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1852 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5315 രൂപയിലും പവന് 42,520 രൂപയുമായിരുന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ ഔദ്യോഗിക വില 5335 രൂപയിലെത്തി. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 42,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Continue Reading