വേട്ടയ്യൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ; മാസ് ലുക്കിൽ രജനീകാന്ത്

രജനികാന്ത് ആരാധകരുടെ ആവേശം ഇരട്ടിയാക്കി വേട്ടയ്യൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊങ്കൽ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 2024-ൽ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് സിനിമകളിലൊന്നാണ് ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യൻ.

Continue Reading

പ്രാണപ്രതിഷ്ടാ ചടങ്ങിനായി രജനീകാന്ത് അയോദ്ധ്യയിലേക്ക് …

ചെന്നൈ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ജനുവരി 21 ന് അയോദ്ധ്യയിലേക്ക് പുറപ്പെടും. ഭാര്യയ്‌ക്കും സഹോദരനുമൊപ്പമാണ് നടൻ അയോദ്ധ്യയിലെത്തുക. കഴിഞ്ഞ ദിവസം ആർഎസ്എസ് ദക്ഷിണ ക്ഷേത്രിയ പ്രചാരക് സെന്തിലിൽ നിന്ന് രജനീകാന്ത് പ്രാണപ്രതിഷ്ഠയുടെ നിമന്ത്രണ പത്രവും പൂജിച്ച അക്ഷതവും ഏറ്റവുവാങ്ങിയിരുന്നു. ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-ത്തിലധികം വിശിഷ്ട വ്യക്തികൾക്കാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

Continue Reading