സംസ്ഥാനത്തെ 3 ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു

അതിതീവ്ര മഴ കാരണം കേരളത്തിലെ 3 ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നു , മഴയുടെ ശക്തി കുറഞ്ഞതിനാൽ റെഡ് അലെർട് പിൻവലിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലായിരുന്നു റെഡ് അലെർട് പ്രഖ്യാപിച്ചത്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും പലയിടത്തും ദുരിതം ഒഴിഞ്ഞില്ല. വഴിയോര കച്ചവടക്കാർക്കെല്ലാം വലിയ നഷ്ടമാണ് വെള്ളം കയറി ഉണ്ടായത്.

Continue Reading

മഴ കനക്കുന്നു; മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു. രാത്രി 7 മുതൽ രാവിലെ 5 വരെയാണ് നിരോധനം. വ്യാഴാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വേനൽ മഴ കൂടുതൽ ശക്തമായി. ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപെടുന്നതിൻ്റെ ഭാഗമായാണ് ഇപ്പോൾ ലഭിക്കുന്ന കനത്ത മഴ.

Continue Reading

സംസ്ഥാനത്ത് കടൽക്ഷോഭത്തിനു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന കടൽക്ഷോഭത്തിനു സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും മഴയുമായി മോശം കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത് അതുകൊണ്ട് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്തു നിന്ന് കടലിലേക്ക് പോകരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബീച്ചുകളിലേക്കുള്ള യാത്രയും വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Continue Reading

തലസ്ഥാനത്ത് കനത്ത മഴ, വെള്ളക്കെട്ട്; ജനങ്ങൾ ദുരിതത്തിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കനത്ത മഴയെത്തുടർന്ന് പല സ്ഥലങ്ങളിലും വ്യാപക വെള്ളക്കെട്ട്. കടകളിൽ വെള്ളം കയറിയത് വ്യാപാരികളെ ആശങ്കയിലാഴ്ത്തി. ഇന്നലെ ഉച്ച കഴിഞ്ഞ് പെയ്‌ത മഴയിലാണ് വെള്ളക്കെട്ട് ഉണ്ടായത്. ശനിയാഴ്ച മുതൽ മഴ കൂടുതൽ ശക്തമാക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ ഓറഞ്ച് അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്.

Continue Reading

മഴ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനതപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിനു പോകരുതെന്നും തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Continue Reading

കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് വേനൽമഴ തുടരും

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് വേനൽമഴ തുടരാൻ സാധ്യത. ഇന്ന് ഉച്ചക്ക് ശേഷം വടക്കൻ മേഖലകളിലും മലയോര മേഖലകളിലും ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. വയനാട് ജില്ലയിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും നാളെ കനത്ത മഴക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ഇരട്ട ചക്രവാതചുഴി ; കേരളത്തിൽ രണ്ട് ദിവസം കൂടി മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും തെക്ക് കിഴക്കൻ അറബിക്കടലിനും മദ്ധ്യ കിഴക്കൻ അറബിക്കടലിനും മുകളിൽ രൂപപ്പെട്ട ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

പുതുക്കിയ മഴ മുന്നറിയിപ്പ് ; നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യമെത്തുക. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴയുണ്ടാകും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവർഷം […]

Continue Reading

ശമനമില്ലാതെ മഴ: ഇന്നും തുടരും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോരമേഖലയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയും സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം […]

Continue Reading