വരും മണിക്കൂറിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; 8 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. തെക്കൻ ജില്ലകളിൽ വെള്ളിയാഴ്ച വരെ മൽസ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Continue Reading

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട് ഉണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ക്കാണ് ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾക്ക് മഞ്ഞ അലേർട്ടും നൽകിയിട്ടുണ്ട്. ഇന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ഇന്ന് കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Continue Reading

ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകൾക്ക് ശനിയാഴ്ച ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

മഴ മുന്നറിയിപ്പ് ; രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് എറണാകുളം, കോഴിക്കോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഈ രണ്ടു ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകൾക്ക് യെല്ലോ അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ട്

Continue Reading

മഴ തുടരുന്നു; 4 ജില്ലകൾക്ക് ഓറഞ്ച് അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തുടരുന്നു. മധ്യകേരളത്തിൽ ഇന്ന് മഴ കനക്കുമെന്നാണ് അറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തു 11 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുവാന്. കേരള തീരങ്ങളിൽ മത്സ്യ ബന്ധനത്തിനുപോകാൻ പാടില്ല എന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Continue Reading

സംസ്ഥാനത്ത് കനത്ത മഴ; വെള്ളക്കെട്ടിൽ വലഞ്ഞ് കൊച്ചി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ കനക്കുന്നു. ആറ് ജില്ലകളിൽ യെല്ലോ അലേർട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള റോഡുകളിൽ വെള്ളം കയറി തുടങ്ങി. നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്

Continue Reading

ന്യൂനമർദ്ദം ; 5 ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ 5 ദിവസം കൂടെ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമാണ് ശക്തമായ മഴക്ക് കാരണം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 31 ന് കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.

Continue Reading

‘റിമാൽ’ ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. റിമാൽ എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് തീരത്ത് തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാനാണ് സാധ്യത. റെഡ്, ഓറഞ്ച് അലെർട് ഉള്ള ജില്ലക്കാർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

ന്യൂനമർദ്ദം; ഇന്നും നാളെയും ശക്തമായ മഴ

വരുന്ന 48 മണിക്കൂറിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും. ഒറ്റപ്പെട്ട തീവ്രമായ മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതും വടക്കൻ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴിയുമാണ് മഴക്ക് കാരണം . പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലെർട് തുടരുകയാണ്. 8 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നിലവിലുണ്ട്. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Continue Reading