ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ വന്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പ്രകോപിതരായ പ്രതിഷേധക്കാര്‍ കൊടികളും കമ്പുകളും ചെരുപ്പുകളും അടക്കം പൊലീസിന് നേരെ എറിഞ്ഞു. യൂത്ത് കോൺഗസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും സമരത്തിലുണ്ട്.

Continue Reading

രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി; സ്വീകരണവുമായി യൂത്ത് കോൺ​​ഗ്രസ്

തിരുവനന്തപുരം: എട്ട് ദിവസത്തെ ജയിൽ വാസത്തിന് ശേഷം യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി 8 ദിവസത്തിന് ശേഷമാണ് രാഹുൽ ജയിൽ മോചിതനാകുന്നത്. നാല് കേസുകളിലും ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പൂജപ്പുര ജയിലിലാണ് രാഹുൽ റിമാൻഡിൽ കഴിഞ്ഞിരുന്നത്. രാഹുലിനെ സ്വീകരിക്കാനായി ജയിലിന് മുന്നിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എത്തിയിരുന്നു.

Continue Reading

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷ കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരാഴ്ചയായി റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.

Continue Reading

3 കേസുകളിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസ് രേഖപ്പെടുത്തി

യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. രാഹുലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസുകളിലെ അറസ്റ്റ്. അടൂരിലെ വീട്ടിൽ പുലർച്ചെയെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

രാഹുൽ മാങ്കൂട്ടത്തിൽ പൂജപ്പുര ജയിലിൽ…

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി.സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കട്ടത്തിലിനെ വഞ്ചിയൂര്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്. വീട്ടിൽ കയറി നാടകീയമായാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്നുള്ള കേസിലാണ് നടപടി. പൊലീസ് വാഹനം നടുറോഡിൽ തടഞ്ഞിട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. അമ്മയുടെ മുന്നിൽ വച്ച് അറസ്റ്റ് ചെയ്യണമെന്നത് പിണറായി വിജയന്റെ തീരുമാനമെന്ന് […]

Continue Reading