പുൽവാമ ദിനത്തിന് ഇന്ന് അഞ്ചാണ്ട്
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന് ഇന്ന് അഞ്ചാണ്ട് തികയുന്നു. 49 സൈനികർ വീരമൃത്യു വരിച്ച പുൽവാമയിലെ ആക്രമണത്തിന്റെ ഓർമ്മ പുതുക്കുകയാണ് രാജ്യം. 2019 ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ ലെത്താപ്പോരയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറായിരുന്നു ഏക മലയാളി.
Continue Reading