പിഎസ്‌സി പരീക്ഷയിൽ ആൾ‌മാറാട്ട ശ്രമം; ഹാൾ ടിക്കറ്റ് പരിശോധനയ്‌ക്കിടെ ഇറങ്ങിയോടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ‌ ആൾമാറാട്ട ശ്രമം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ​ഗേൾസ് സ്കൂളിലാണ് സംഭവം. ഹാൾ ടിക്കറ്റ് പരിശോധനയ്‌ക്കിടെ പരീക്ഷ എഴുതാനെത്തിയ ആൾ ഇറങ്ങിയോടി. യൂണിവേഴ്സിറ്റി എൽജിഎസ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം നടന്നത്. സംഭവത്തിൽ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു. രേഖകളിൽ വ്യത്യാസം കണ്ടതോടെ ഇൻവിജിലറ്റർ സംശയം പ്രകടിപ്പിച്ചു. ഇതിന് പിന്നാലെ ഇറങ്ങിയോടുകയായിരുന്നു.

Continue Reading