മുഖ്യമന്ത്രി ഡൽഹിയിലേക്ക്; വെള്ളിയാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്. ഇന്ന് ഡൽഹിക്ക് യാത്ര തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിനാണ് യാത്ര. നാളെ രാവിലെ 11 ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ 11 നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തുക. വയനാട് ദുരന്ത നിവാരണത്തിനായുള്ള ധനസഹായമാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട.

Continue Reading

മാസപ്പടികേസിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടി കേസിൽ മാത്യു കുഴൽനാടന്റെ ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കിയുള്ള നടപടികൾ. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. പക്ഷെ ഹർജിയിൽ അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് കോടതി തീരുമാനമെടുത്തു. ഇതിൽ റിവിഷൻ ഹർജിയുമായി മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

Continue Reading

മുഖ്യമന്തിയുടെ വാഹനത്തിൽ മുൻ സീറ്റിൽ ഇരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ധരിച്ചില്ല; പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് പിഴ ഇട്ട് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ ഇരുന്ന ആൾ സീറ്റ് ബെൽറ്റ് ഇടാതിരുന്നതിനാലാണ് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ. നവകേരള സദസിന്റെ ഭാഗമായി എസ്കോർട് പോയതായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം. അതിൽ ഉണ്ടായിരുന്ന ഉദോഗസ്ഥർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് ക്യാമറയിൽ പതിഞ്ഞിരുന്നു.

Continue Reading

എക്‌സാലോജിക് ഹർജിയിൽ ഇന്ന് വിധി

ബെംഗളൂരു: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എക്‌സാലോജിക്കിന്റെ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇന്ന് ഉച്ചയ്‌ക്ക് 2.30ന് വിധി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനാണ് കേസിലെ പ്രധാന വ്യക്തി.

Continue Reading

വീണ വിജയനെതിരായ മാസപ്പടി കേസ്; പരിശോധന തുടരാൻ അന്വേഷണ സംഘം, നോട്ടീസ് അയക്കാൻ സാധ്യത

ദുരൂഹ പണമിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ എസ്‌എഫ്‌ഐ‌ഒ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകാനാണ് തീരുമാനം. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിൻ്റെ ബെംഗളൂരു മേൽവിലാസത്തിലാവും നോട്ടീസ് നൽകുക.

Continue Reading

‘മുഖ്യമന്ത്രി രാജിവെക്കണം, സ്ഥാനത്ത് തുടരാൻ അർഹനല്ല’; നിയമസഭയിൽ നിന്നും ഒളിച്ചോടിയെന്ന് വി ഡി സതീശൻ

നിയമസഭയിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും സംബന്ധിച്ച് പുറത്തുവന്നത്. രണ്ടു പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ ആരോപണങ്ങളാണ് പുറത്തുവന്നത്. മുഖ്യമന്ത്രി സ്ഥാനത്തിരക്കാൻ യോഗ്യനല്ല. ഗുരുതരമായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിന്‍റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. മാത്യു കുഴല്‍നാടൻ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയില്‍ […]

Continue Reading

വീണാ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി വിവാദത്തില്‍ എസ്എഫ്‌ഐഒ അന്വേഷണം

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷിക്കും. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ആറംഗ സംഘമാണ് അന്വേഷണം നടത്തുക. നിലവില്‍ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണമാണ്എസ്എഫ്‌ഐഒ യ്ക്ക് കൈമാറിയിരിക്കുന്നത്. അഡീഷണൽ ഡയറക്ടർ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കേസ് അന്വേഷിക്കുക. കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും ഈ സംഘത്തിൽ ഉൾപ്പെടും. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദാണ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ. ഇപ്പോഴുള്ള അന്വേഷണ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഏട്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. […]

Continue Reading

കൊച്ചിയെ ഇളക്കിമറിച്ചു പ്രധാനമന്ത്രിയുടെ റോഡ് ഷോ

എറണാകുളം: കൊച്ചി ന​ഗരത്തെ ഇളക്കിമറിച്ചായിരുന്നു രാജ്യത്തിന്റെ പ്രധാന സേവകൻ 8 മണിയോട് കൂടി റോഡ് ഷോ നടത്തിയത്. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. പുഷ്പ വൃഷ്ടികളുമായാണ് പ്രധാനമന്ത്രിയെ ഇരുവശങ്ങളിലുമായി അണിനിരന്ന ജനങ്ങൾ സ്വീകരിച്ചത്. കേരള സന്ദർശനത്തിനെത്തിയ പ്രധാനസേവകനെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് സ്വീകരിച്ചത്.

Continue Reading

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം കുറിച്ചു;ഉദ്‌ഘാടനം രാവിലെ 10 നു കൊല്ലം ആശ്രമം മൈതാനത്തു നടന്നു

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് അരങ്ങ് ഉണർന്നു . ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി പിണറായി വിജയന്‍ കൗമാര കലോത്സവം ഉദ്ഘാടനം ചെയ്തു . പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, പൊതുമരാമത്ത്- ടൂറിസം […]

Continue Reading

എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും

എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു.

Continue Reading