സംസ്ഥാനത്തെ നഗരങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ ഇനി കഷ്ടപെടണ്ട; പുതിയ അപ്ലിക്കേഷൻ വരുന്നു
കൊച്ചി: നഗരങ്ങളിൽ എത്തിയാൽ ഇനി വാഹനം പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടണ്ട. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും മാതൃകയായി കേരളത്തിൽ പുതിയ പാർക്കിംഗ് ആപ്പ് വരുന്നു. ഇതിനായി കൊച്ചി മെട്രോപോളിൻ ട്രാൻസ്‌പോർട് അതോറിറ്റി മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കുകയാണ്. എറണാകുളം ജില്ലയിലാണ് ഇത് പരീക്ഷിക്കുന്നത്. പിന്നീട് മറ്റ് ജില്ലകളിലേക്ക് നടപ്പാക്കും. മുൻകൂട്ടി പണം അടച്ച് പാർക്കിംഗ് സ്ലോട്ട് ബുക്ക് ചെയ്യാം. സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകൾക്കും ആപ്പിൽ ചേരാം.
Continue Reading