സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട് ഉണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ക്കാണ് ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട് , നാലിടത്ത് മഞ്ഞ അലേർട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾക്ക് ഓറഞ്ച് അലെർട് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് മഞ്ഞ അലേർട്ടും നൽകിയിട്ടുണ്ട്.

Continue Reading

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾക്ക് മഞ്ഞ അലേർട്ടും നൽകിയിട്ടുണ്ട്. ഇന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ഇന്ന് കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Continue Reading

മഴ തുടരുന്നു; 4 ജില്ലകൾക്ക് ഓറഞ്ച് അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തുടരുന്നു. മധ്യകേരളത്തിൽ ഇന്ന് മഴ കനക്കുമെന്നാണ് അറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തു 11 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുവാന്. കേരള തീരങ്ങളിൽ മത്സ്യ ബന്ധനത്തിനുപോകാൻ പാടില്ല എന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Continue Reading

തലസ്ഥാനത്ത് കനത്ത മഴ, വെള്ളക്കെട്ട്; ജനങ്ങൾ ദുരിതത്തിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കനത്ത മഴയെത്തുടർന്ന് പല സ്ഥലങ്ങളിലും വ്യാപക വെള്ളക്കെട്ട്. കടകളിൽ വെള്ളം കയറിയത് വ്യാപാരികളെ ആശങ്കയിലാഴ്ത്തി. ഇന്നലെ ഉച്ച കഴിഞ്ഞ് പെയ്‌ത മഴയിലാണ് വെള്ളക്കെട്ട് ഉണ്ടായത്. ശനിയാഴ്ച മുതൽ മഴ കൂടുതൽ ശക്തമാക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ ഓറഞ്ച് അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്.

Continue Reading