ഓണാഘോഷം നടത്തി

വൈക്കം : തെക്കെനട സംസ്‌കൃതി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നടത്തി. നഗരസഭ മുൻ പ്രതിപക്ഷ നേതാവ് എം.ടി അനിൽകുമാർ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എസ് ധനബാലൻ അധ്യക്ഷത വഹിച്ചു. പി.ജി മനോഹരൻ, ഹരികൃഷ്ണൻ മരോട്ടിക്കൽ, സന്തോഷ് പച്ചയിൽ എന്നിവർ പ്രസംഗിച്ചു. 75 പിന്നിട്ട വയോജനങ്ങളെ ആദരിക്കലും ഓണക്കോടി വിതരണവും നടത്തി. കുടുംബാംഗങ്ങൾ ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.

Continue Reading

ഓണത്തെ വരവേറ്റ് തൃപ്പൂണിത്തുറ അത്തച്ചമയം

എറണാകുളം: ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടന്നു. നിയമസഭാ സ്പീക്കർ എ എം ഷംസീർ ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു. തൃപ്പൂണിത്തുറ നഗരത്തിലൂടെയാണ് അത്തച്ചമയ ഘോഷയാത്ര നടക്കുന്നത്. അത്തം നഗറിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി വിവിധ പരുപാടികളും സംഘടിപ്പിക്കുന്നുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ അത്തച്ചമയ ഘോഷയാത്ര നടന്നത്.

Continue Reading