നെടുമ്പാശ്ശേരിയില്‍ കെ.സി.എയുടെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, കരാര്‍ ഒപ്പിട്ടു……

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) കൊച്ചിയില്‍ പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുന്നു. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില്‍ ദേശീയപാത 544-നോട് ചേര്‍ന്നാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരാര്‍ (എം.ഒ.യു) ഭൂവുടമകളുമായി കെ.സി.എ. ഒപ്പുവെച്ചു. അറുപത് ഏക്കറിലേറെ ഭൂമിയാണ് ഏറ്റെടുക്കുക. ഇതില്‍ 30 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുക. ബാക്കിസ്ഥലം പരിശീലനസൗകര്യം ഉള്‍പ്പെടെയുള്ള അനുബന്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

Continue Reading