സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻ ഡി എ സ്ഥാനാർഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചിരിക്കുന്നത്. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് അദ്ദേഹം. 40 വർഷമായി ബിജെപി യുടെ സജീവ പ്രവർത്തകനാണ് അദ്ദേഹം. 16 വയസു മുതൽ ബിജെപി ക്ക് വേണ്ടിയും ആർഎസ്എസ് നു വേണ്ടിയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Continue Reading

രണ്ടാം മോദി സർക്കാർ രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി

ന്യൂഡൽഹി: മൂന്നാം തവണയും എൻ ഡി എ സർക്കാർ അധികാരത്തിൽ കയറുന്നതിന്റെ ഭാഗമായി രണ്ടാം എൻ ഡി എ സർക്കാരിന്റെ പ്രധാനമന്ത്രി പദവിയിൽ നിന്നും നരേന്ദ്രമോദി രാജി വെച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു വിനാണ് രാജിക്കത്ത് കൈമാറിയത്. പുതിയ സർക്കാർ അധികാരത്തിലെത്തുന്നത് വരെ മന്ത്രിസഭ തുടരാൻ രാഷ്‌ട്രപതി ആവശ്യപ്പെട്ടു. ജൂൺ 16 വരെയാണ് ഈ സർക്കാരിന്റെ കാലാവധി. മൂന്നാം എൻ ഡി എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

Continue Reading

എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ വിജയിച്ചു. കേന്ദ്ര മന്ത്രി സഭാ യോഗം ഇന്ന് ചേരും. ബി ജെ പി നേതാക്കളും എൻ ഡി എ നേതാക്കളും യോഗത്തിൽ പങ്കെടുക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന മന്ത്രി സഭാ യോഗമാണിത്. സത്യപ്രതിജ്ഞക്കുള്ള ഒരുക്കത്തിലാണ് എൻ ഡി എ. കേന്ദ്ര മന്ത്രിമാർ ആരൊക്കെയായിരിക്കും ഓരോരുത്തർക്കും ഏതൊക്കെ വകുപ്പുകൾ ലഭിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ന് ചർച്ച ചെയ്യും.

Continue Reading