Narendra Modi

പ്രധാനമന്ത്രിക്കെതിരായ പരാമർശം ; മാലദ്വീപിനെതിരെ കടുത്ത നിലപാടെടുത്തു ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിവുന, മൽഷ ഷെരീഫ്, മഹ്സ് മജീദ് എന്നിവരാണ് പ്രധാനമന്ത്രിയെയും ഭാരതത്തെയും അവഹേളിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ അധിക്ഷേപം. അതിനിടെ, മാലദ്വീപിലേയ്ക്കുള്ള വിമാനബുക്കിങ് ഒാണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസ് മൈ ട്രിപ്പ് നിര്‍ത്തിവച്ചു. രാജ്യത്തിന് െഎക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് നടപടിയെന്ന് ഈസ് മൈ ട്രിപ്പ് സിഇഒ നിഷാന്ത് പിട്ടി വ്യക്തമാക്കി. ലക്ഷദ്വീപ് വികസനത്തിലൂടെ ഇന്ത്യ മാലദ്വീപിനെയാണ് ലക്ഷ്യം വയ്‌ക്കുന്നത് എന്നതുൾപ്പടെ വിവാദ […]

Continue Reading

പ്രാണപ്രതിഷ്ടാ ചടങ്ങിനായി രജനീകാന്ത് അയോദ്ധ്യയിലേക്ക് …

ചെന്നൈ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ജനുവരി 21 ന് അയോദ്ധ്യയിലേക്ക് പുറപ്പെടും. ഭാര്യയ്‌ക്കും സഹോദരനുമൊപ്പമാണ് നടൻ അയോദ്ധ്യയിലെത്തുക. കഴിഞ്ഞ ദിവസം ആർഎസ്എസ് ദക്ഷിണ ക്ഷേത്രിയ പ്രചാരക് സെന്തിലിൽ നിന്ന് രജനീകാന്ത് പ്രാണപ്രതിഷ്ഠയുടെ നിമന്ത്രണ പത്രവും പൂജിച്ച അക്ഷതവും ഏറ്റവുവാങ്ങിയിരുന്നു. ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-ത്തിലധികം വിശിഷ്ട വ്യക്തികൾക്കാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

Continue Reading

പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനിൽ …

ജയ്പൂർ: ഡിജിപി, ഐജിപിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനിലെത്തും. ജയ്പൂരിലെ ഇന്റർനാഷണൽ സെന്ററിലാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.ഇന്നും നാളെയുമായി സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഡിജിപി ഐജിപിമാരുടെ 58-ാമത് ദേശീയ സമ്മേളനമാണ് ജയ്പൂരിൽ നടക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമ്മേളനത്തിൽപങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി രാജസ്ഥാനിലെ ബിജെപി ആസ്ഥാനത്ത് എത്തുകയും പാർട്ടി പ്രവർത്തകരെയും ബിജെപി നേതാക്കളെയും അഭിസംബോധന ചെയ്യുകയും ചെയ്യും.

Continue Reading

പ്രസംഗത്തിനിടയിൽ മോദിയുടെ ഗ്യാരണ്ടി ; വികസനങ്ങൾ എണ്ണി പറഞ്ഞ് പ്രധാന മന്ത്രി

തൃശ്ശൂര്‍: ‘മോദി ഗ്യാരന്റി’ യില്‍ ഊന്നി കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞു പ്രധാന മന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായും സാധാരണക്കാർക്കായും ചെയ്ത അടിസ്ഥാന സൗകര്യ വികസനങ്ങൾ പറഞ്ഞാണ് മോദി തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കം കുറിച്ചത്. ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ ചര്‍ച്ച മോദിയുടെ ഉറപ്പിനെ കുറിച്ചാണ്. പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ ജീവിതം സുഖകരമാക്കുന്നിതിനു വിവിധ പദ്ധതികള്‍ നടപ്പാക്കി. പത്ത് ലക്ഷം ഉജ്ജ്വല കണക്‌ഷനുകള്‍ നല്‍കി. 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് കുടിവെള്ളം നല്‍കി. 12 […]

Continue Reading
Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ; കൊച്ചിയിൽ നിന്നും തൃശൂർ കുട്ടനെല്ലൂരിലേയ്ക്ക് ഹെലികോപ്റ്ററിൽ.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. അഗതി സന്ദർശനത്തിന് ശേഷം ഏകദേശം 2:40 ന് പ്രധാനമന്ത്രി കൊച്ചിയിൽ വിമാനമിറങ്ങി. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ വഴി കുട്ടനെല്ലൂരിലെത്തി ഉച്ചകഴിഞ്ഞ് 3.10 ഓടെ ഹെലിപാഡിലെത്തിയ അദ്ദേഹം അവിടെ നിന്ന് റോഡ്‌ഷോയ്ക്ക് പോകും. ജനറൽ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച് നായ്ക്കനാലിൽ സമാപിക്കുന്ന റോഡ് ഷോ ഒന്നര കിലോമീറ്ററോളം നീളും. റോഡ്‌ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി വനിതാ സമ്മേളനത്തിൽ പങ്കെടുക്കും. വടക്കുംനാഥ മൈതാനിയിൽ 200,000 പേർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സ്ത്രീകൾക്ക് മാത്രമേ […]

Continue Reading