മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടത്താൻ തീരുമാനിച്ചു. ശനിയാഴ്ച രാത്രി 8 നു നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അത് മാറ്റി ഞായറാഴ്ച വൈകിട്ട് 6 നു നടത്താൻ തീരുമാനിച്ചു . ബി ജെ പി നേതാക്കളായ അമിത് ഷായും രാജ് നാഥ് സിങ്ങും പാർട്ടി അധ്യക്ഷൻ ജെ. പി. നഡ്ഡയുടെ വസതിയിൽ ചർച്ചകൾ നടത്തി വരികയാണ്. വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗത്തിലേക്ക് എല്ലാ പാർട്ടി എം പി മാരെയും മുഖ്യമന്ത്രിമാരെയും ബിജെപി ക്ഷണിച്ചിട്ടുണ്ട്.
Continue Reading