ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേഭാരത് എക്സ്പ്രെസ്സുകൾ കൂടി
ചെന്നൈ: ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി അനുവദിച്ചു. സെർവീസുകളുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിർവഹിക്കും. ചെന്നൈ എഗ്മോർ-നാഗർകോവിൽ, ബംഗളൂരു കന്റോൺമെന്റ് – മധുര റൂട്ടുകളിലാവും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഉച്ചക്ക് 12.30 നു ചെന്നൈയിൽ നിന്ന് തുടങ്ങുന്ന ട്രെയിൻ രാത്രി 9.30 നു നാഗർകോവിൽ എത്തും. സ്പെഷ്യൽ സെർവീസായിട്ടാണ് തുടങ്ങുന്നതെങ്കിലും അടുത്ത മാസം മുതൽ ഇത് റെഗുലർ സെർവീസായി മാറും.
Continue Reading