കനത്ത മഴ; താറുമാറായി മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം
മുംബൈ: കനത്ത മഴയിൽ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. മോശം കാലാവസ്ഥ മൂലം 50 ഓളം വിമാനങ്ങൾ റദ്ദാക്കുകയും വഴി തിരിച്ചു വിടുകയും ചെയ്തു. ഇന്ന് പുലർച്ചെ മുതൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ്. ചില പ്രദേശങ്ങളിൽ 300 മില്ലിമീറ്ററിൽ അധികം മഴ രേഖപ്പെടുത്തി. അതുപോലെ തന്നെ ചില പ്രദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Continue Reading